പൊറോട്ട കഴിച്ച് അലർജി; പെൺകുട്ടി മരിച്ചു

പൊറോട്ട കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിക്ക് ചികിത്സയിലായിരുന്ന വിദ്യാ‌ർഥിനി മരിച്ചു. താന്നിക്കണ്ടം സ്വദേശിയായ വെളിയത്തുമാരിയിൽ സിജുവിൻറെ മകൾ നയൻ മരിയയാണ് (16) മരിച്ചത്. വാഴത്തോപ്പ് സെയ്‌ൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൈദ, ഗോതമ്പ് എന്നിവയോട് അലർജി ഉള്ളതിനാൽ ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് കുട്ടിക്ക് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ നൽകാൻ ഡോക്ടർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ചപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് പൊറോട്ട കഴിച്ചപ്പോൾ നയൻ…

Read More

ഗോതമ്പിന്റെയും ആട്ടയുടെയും വില കുറയുന്നു

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി യോഗത്തിലാണ് നിലവിലെ ഈ തീരുമാനം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രണ്ട്…

Read More

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗിയാണ് വിതരണം ചെയ്യുക. ഇതിനായി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചിരിക്കുന്നത്. ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെയായിരിക്കും റാഗി വിതരണം ചെയ്യുക. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വിപുലപ്പെടുത്തണോ എന്ന്…

Read More