
സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിൾ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളിൽ ഇതിനകം എഡിറ്റ് ഫീച്ചർ ലഭ്യമാണ്. മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു….