
ബലാത്സംഗ പരാതി ; സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നടിയെ കണ്ടിട്ടില്ല , വാട്സ് ചാറ്റ് കയ്യിലുണ്ട് , നടൻ സിദ്ദീഖ്
നടിക്കെതിരായ പരാതിയിലും സുപ്രിംകോടതിയിലും പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് നടൻ സിദ്ദീഖ്. നടിയെ ഒറ്റ തവണ മാത്രമാണു നേരിൽ കണ്ടിട്ടുള്ളതെന്നും ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കേസിൽ സിദ്ദീഖ് ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ…