എഐ കാരക്ടറുകള്‍ സ്വയം നിര്‍മിക്കാം; ഉപയോക്താക്കള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളതു പോലെ എഐ കാരക്ടറുകള്‍ നിര്‍മിക്കാന്‍ വഴിയൊരുങ്ങുകയാണ്. വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷന്‍ 2.25.1.26ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയൊരു എഐ ടാബ് ഉള്‍പ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമായ ഫീച്ചറാണിത്. മെറ്റ എഐയുടെ ചാറ്റ്ബോട്ട് വാട്‌സ്ആപ്പില്‍ ഇതിനകം ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റ്ബോട്ട് നിര്‍മിക്കാനുള്ള സംവിധാനം ഇതാദ്യമായാണ്….

Read More

വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും നിരോധനം ഇല്ല;  നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍

ഇനി വാട്‌സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്കില്ല. വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി (ഐ.ആര്‍.എന്‍.എ) ആണ് വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ ഔദ്യോഗികമായി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ വാക്കായിരുന്നു ഈ വിലക്ക് പിന്‍ലിക്കല്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരന്നു ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നത്….

Read More

ട്രാന്‍സലേറ്റര്‍ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്; വാട്‌സ്ആപ്പ് സന്ദേശം ഇനി സ്വന്തം ഭാഷയിലേക്ക് മാറ്റാം

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പലപ്പോഴും വാട്‌സ്ആപ്പില്‍ വരുന്ന ഇംഗ്ലീഷ് മെസേജുകള്‍ നിങ്ങളെ കുഴയ്ക്കാഖുണ്ടെങ്കില്‍ ഇനി അത്തരത്തില്‍ ഒന്ന് സംഭവിക്കില്ലെന്ന് വാട്‌സ്ആപ്പ് പറയുന്നു. നിങ്ങളിലേക്ക് എത്തുന്ന മെസേജ് സ്വന്തം ഭാഷയിലേക്ക് ഇനി തര്‍ജ്ജമ ചെയ്യാം. ഉപയോക്താക്കള്‍ക്കായി അത്യുഗ്രന്‍ ട്രാസ്ലേറ്റര്‍ ഫീച്ചറുമായി ആണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സാധിക്കും എന്നാണ് ഈ ഫിച്ചറിലൂടെ വാട്‌സ്ആപ്പ് പറയുന്നത്. പുത്തന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണഘട്ടത്തിലാണ് അവതരിപ്പിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം…

Read More