
തിമിംഗലവേട്ട തുടരുമെന്ന് ഐസ്‍ലൻഡ്; 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള പെർമിറ്റ് നൽകി
തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഐസ്‍ലൻഡ്. വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താനാണ് ഐസ്‍ലൻഡ് തയാറാകാത്തത്. പല രാജ്യങ്ങളും തിമിംഗലവേട്ടയിലേർപ്പെട്ടിരുന്നുവെങ്കിലും തിമിംഗലങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യം കണക്കിലെടുത്ത് തിമിംഗലവേട്ട നിർത്താനോ നിയന്ത്രിക്കാനോ അവർ നിർബന്ധിതരായിരുന്നു. എന്നാൽ ജപ്പാൻ, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗല വേട്ട പിന്നെയും തുടർന്നു. തിമിംഗലവേട്ട തങ്ങളുടെ രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായി കഴിഞ്ഞു എന്നാണ് ഇവർ മുന്നോട്ടുവച്ച ന്യായം. എന്നാൽ ഈ വർഷം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഐസ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിസ്ഥിതി സ്‌നേഹികൾളുടെ പ്രതീക്ഷകളെല്ലാം…