
കേരളത്തിലെ വെസ്റ്റ് നൈൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ദർ
കേരളത്തിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ. വെസ്റ്റ് നൈൽ പനി ഫ്‌ലേവി എന്ന ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നാണ് കൊതുകുകളിലേക്ക് ഇവ പടരുന്നത്. ക്യൂലക്‌സ് കൊതുകുകളാണ് രോഗവാഹകർ. കൊതുകുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം പറഞ്ഞു. 80 ശതമാനം രോഗികളിലും യാതൊരു വിധ ലക്ഷണങ്ങളും…