
പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ ഇ ഡി സംഘത്തിന് നേരെ ആക്രമണം
പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാന ജില്ലയിലാണ് സംഭവം ഉണ്ടായത്ത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു ഇ ഡി സംഘം. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലായിരുന്നു ഇ ഡി സംഘം റെയ്ഡിനെത്തിയത്. എന്നാൽ പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർക്കുകയും ചെയ്തു. അതേസമയം, ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്നത്…