
സഞ്ജയ് മുഖർജിയെ പശ്ചിമ ബംഗാൾ ഡിജിപിയായി നിയമിക്കാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
പശ്ചിമ ബംഗാൾ ഡിജിപിയായി സഞ്ജയ് മുഖർജിയെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ ഡി.ജി.പിയായിരുന്ന വിവേക് സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നീക്കിയിരുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് വിവേക് സഹായിയെ ഡി.ജി.പിയായി നിയമിക്കാൻ ഉത്തരവിട്ടത്. മെയ് അവസാന വാരം അദ്ദേഹം ജോലിയിൽ നിന്ന് വിരമിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖർജിയെ ഡിജിപിയായി നിയമിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് പേരുടെ പട്ടികയാണ് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ചത്. അതിൽ രണ്ടാമത്തെയാളാണ് 1989 ബാച്ചുകാരനായ…