പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി ; നിയമോപദേശം തേടി പൊലീസ് , കേസ് എടുത്തിട്ടില്ലെന്നും വിശദീകരണം

പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ​ഗവർറുടെ താക്കീതെന്നും വിശദീകരണത്തിൽ രാജ്ഭവൻ വ്യക്തമാക്കി. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ പശ്ചിമബംഗാൾ ഗവർണർ…

Read More

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് എതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി; കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരം നിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാഭ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്…

Read More

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ് ഉപയോഗിക്കും; തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ലൊക്കേഷൻ ട്രാക്കിങ് സംവിധാനം സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. തെരഞ്ഞെടുപ്പ് വിതരണ കേന്ദ്രത്തിൽ നിന്ന് പോളിങ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ യൂണിറ്റുകളും മറ്റ് പോളിങ് സാമഗ്രികളും കൊണ്ടു പോകുന്നത് നിരീക്ഷിക്കാനാണ് ജി.പി.എസ് ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടും. പോളിങ് സാമഗ്രികൾ കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും ഇ.വി.എമ്മുകളുടെ ചുമതലയുള്ള…

Read More

റെയിഡിനിടെ ആക്രമണം ; എൻഐഎ ഉദ്യോഗസ്ഥന് സമൻസ് അയച്ച് പശ്ചിമ ബംഗാൾ പൊലീസ് , തകർന്ന വാഹനം ഹാജരാക്കണം

പശ്ചിമ ബംഗാളില്‍ ആക്രമണത്തിന് വിധേയനായ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് പൊലീസിന്റെ സമന്‍സ്. ഈ മാസം 11 ന് ഭൂപതിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂപതിനഗര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഈ ഉദ്യോഗസ്ഥനാണ് സമന്‍സ് ലഭിച്ചത്. ആക്രമണത്തിനിടെ കേടുപാടുകള്‍ സംഭവിച്ചതായി പറയപ്പെടുന്ന വാഹനം…

Read More

അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭാര്യക്കെതിരെ കേസെടുത്ത് എൻഐഎ; പശ്ചിമ ബംഗാളിൽ പോര് മുറുകുന്നു

2022 ല്‍ പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ നടന്ന സ്ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഭൂപതിനഗറിലെ വസതിയില്‍ പ്രവേശിച്ച എന്‍ഐഐ സംഘത്തെ ആക്രമിച്ചെന്നാരോപിച്ച് എന്‍ഐഎ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോണോബ്രത ജനയുടെ ഭാര്യയുടെ പേരില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് എന്‍ഐഎ. നേരത്തെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിന് എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ കേസെടുത്തതിന് പിന്നാലെയാണ് എന്‍ഐഎയുടെ പുതിയ നീക്കം. ടിഎംസി നേതാവ് മോണോബ്രത ജനയുടെ…

Read More

തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര ഏജൻസികൾ ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു ; ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. തൃണമൂൽ എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പോകാൻ വേണ്ടി രണ്ട് കോടി രൂപയും പെട്രോൾ പമ്പുമാണ് വാഗ്ദാനം ചെയ്തത്. കർണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടം നടത്തുകയാണെന്നും മമത പറഞ്ഞു. അന്വേഷണ…

Read More

വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്തിയാലും ബിജെപിയെ വിശ്വസിക്കരുത്; കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

വിഷപ്പാമ്പിനെ വിശ്വസിച്ചാലും ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൂച്ച് ബിഹാറിലെ തൃണമൂൽ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ”ആവാസ് യോജനയിൽ വീണ്ടും പേര് ചേർക്കാനാണ് ബി.ജെ.പി പറയുന്നത്. എന്തിനാണ് വീണ്ടും പേര് ചേർക്കുന്നത്. അത് ഇല്ലാതാക്കാനാണ് അവർ കൂടുതൽ പേരെ ചേർക്കുന്നത്. നിങ്ങൾക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്താം. ഒരിക്കലും ബി.ജെ.പിയെ വിശ്വസിക്കരുത്. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്”-മമത പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളും ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളും കേന്ദ്രസർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്….

Read More

പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ ; വിവിധ ഇടങ്ങളിൽ നാശനഷ്ടം, ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നാല് മരണം

കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് വരുന്നത്. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്. ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചു. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തെ…

Read More

ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ഹെറോയിൻ വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശിനി അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പശ്ചിമ ബംഗാൾ സ്വദേശിനി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു. കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ്…

Read More

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരായ ബിജെപി നേതാവിന്റെ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി‌ മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎംസി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ…

Read More