ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് രാജിവെച്ച് അധീര്‍ രഞ്ജന്‍ ചൗധരി

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അധീര്‍ രഞ്ജന്‍ ചൗധരി തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എംപിയായിട്ടുള്ള അധീര്‍ രഞ്ജന്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ്…

Read More

ബംഗാൾ ട്രെയിൻ അപകടത്തിൽ മരണം 15; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചരക്ക് ട്രെയിൻ സിഗ്‌നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടം….

Read More

റിമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കരതൊട്ടു ; കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത…

Read More

പശ്ചിമ ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി ; മേൽക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി

2010ന് ശേഷമുള്ള ഒ.ബി.സി സർട്ടിഫിക്കറ്റ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സൗത്ത് 24 പർഗാനാസിലെ സാഗറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഒ.ബി.സി സർട്ടിഫിക്കറ്റ് വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഉത്തരവിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് മത വ്യക്തമാക്കി. വേനൽക്കാല അവധിക്കുശേഷം മേൽക്കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് അവർ അറിയിച്ചു. ബി.ജെ.പിക്ക് ഒരൊറ്റ വോട്ടും നൽകരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ട മമത, തൃണമൂൽ കോൺഗ്രസ് അല്ലാത്ത ഒരു പാർട്ടിക്കും വോട്ട്…

Read More

പശ്ചിമ ബംഗാൾ സർക്കാരിന് തിരിച്ചടി ; 2010 ന് ശേഷമുള്ള എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

2010ന് ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകളും കൽക്കട്ട ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനകം സർവീസിലുള്ളവരോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ സംസ്ഥാനത്തിന്റെ ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിജയിച്ചവരോ ആയ പൗരന്മാരുടെ സേവനത്തെ ഉത്തരവ് ബാധിക്കിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ 2011ലാണ് സംസ്ഥാനത്ത് അധികാരത്തിൽ വന്നത്. അതിനാൽ തൃണമൂൽ സർക്കാരിന്റെ കീഴിൽ നൽകിയ എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകൾക്കും…

Read More

ഇന്ത്യാ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും ; പ്രഖ്യാപനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം. സി.പി.ഐ.എമ്മുമായുള്ള ബംഗാൾ കോൺഗ്രസിന്‍റെ ബന്ധത്തെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്ന മമത നിലപാടുകളിൽ അയവ് വരുത്തുന്നതിന്‍റെ സൂചനകളാണ് പുതിയ പ്രഖ്യാപനത്തിൽ ഉള്ളത്. ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രത്തിൽ ഞങ്ങളുടെ പിന്തുണയിൽ ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമന്നാണ് മമത പറഞ്ഞത്. സർക്കാറിന് പുറത്തുനിന്ന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അവർ…

Read More

പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതി കേസ്; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 24,000 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാനാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിത്. അധ്യാപകർ ശമ്പളം തിരികെ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read More

രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പശ്ചിമ ബംഗാളിൽ മികച്ച പോളിംഗ്

രാജ്യത്ത് 93 ലോക്‌സഭ മണ്ഡലങ്ങളിൽ നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പോളിംഗ് 39 ശതമാനം പിന്നിട്ടു. പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകളാണിത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ്. ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനം: അസം 45.88%, ബിഹാർ 36.69%, ഛത്തീസ്ഗഡ് 46.14%, ഗോവ 49.04%, ഗുജറാത്ത് 37.83%, കർണാടക 41.59%, മധ്യപ്രദേശ് 44.67%, മഹാരാഷ്ട്ര 31.55%, ഉത്തർപ്രദേശ് 31.55%….

Read More

പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് സ്ഫോടനം ; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്‌ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺകുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റു. ​ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികിൽ ഒരു കൂട്ടം കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ ഇവിടെയുള്ള ഒരു കുഴിയിൽ കുട്ടികൾ സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രദേശത്ത് വലിയ ശബ്ദം കേൾക്കുകയും പരിസരവാസികൾ ഓടിയെത്തുകയും ചെയ്തു. സ്ഥലത്തെത്തിയവർ കുട്ടികളെ അബോധാവസ്ഥയിലാണ് കണ്ടത്. തുടർന്ന് ഇവരെ…

Read More

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് എതിരായ ലൈംഗിക പീഡന പരാതി ; അന്വേഷണവുമായി രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടെന്ന് ഗവർണർ

തനിക്കെതിരായ പീഡന പരാതിയിൽ രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ ഗവർണർ. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണം നടത്താൻ അവകാശമില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതിനിടെ നേരത്തെ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മൂന്ന് രാജ്ഭവൻ ജീവനക്കാരോട് തിങ്കളാഴ്ച എത്താൻ പൊലീസ് നോട്ടീസ് നൽകി. പീഡന പരാതിയിൽ അന്വേഷണ സംഘത്തിന്റെ വഴിയടയ്ക്കുകയാണ് രാജ്ഭവൻ. അന്വേഷണവുമായി ഒരുവിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് ഗവർണർ സർക്കുലർ മുഖേന ജീവനക്കാർക്ക് നിർദേശം നൽകി. ഒപ്പം പൊലീസ് ആവശ്യപ്പെട്ട സി.സിടിവി ദൃശ്യങ്ങളും നൽകേണ്ടതില്ല. ഫോൺ മുഖേനയോ നേരിട്ടോ ഓൺലൈനായോ…

Read More