
പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗം ; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കൂടുന്നു
പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗത്തിന്റെ പരിധിയിൽ സൗദി അറേബ്യയും. വിവിധ ഭാഗങ്ങളിൽ കൊടും ശൈത്യം അനുഭവപ്പെടുന്നു. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, രാജ്യത്തിന്റെ വടക്കേ അതിർത്തി മേഖല എന്നിവിടങ്ങളിൽ തണുപ്പ് കടുത്തു. ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. രാജ്യമെങ്ങും താപനില കാര്യമായി കുറയുന്നു. പല ഭാഗങ്ങളിൽ വരും ദിവസങ്ങളിലും അതിരാവിലെ കടുത്ത മൂടൽ മഞ്ഞുണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ഖസീം, റിയാദ്, കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തണുത്ത കാറ്റിനും കുറഞ്ഞ താപനിലക്കും സാധ്യതയുണ്ട്….