
20ാമത് പശ്ചിമേഷ്യൻ സുരക്ഷാ ഫോറത്തിൽ പങ്കെടുത്ത് സൗദി വിദേശകാര്യമന്ത്രി
സമാധാനം കൊണ്ടുവരാനും പ്രതിസന്ധികളെ തരണം ചെയ്യാനും സൗദി അറേബ്യയും പശ്ചിമേഷ്യൻ മേഖലയിലെ സഹോദര രാജ്യങ്ങളും എപ്പോഴും ഗൗരവമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രകടിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല പറഞ്ഞു. 20ാമത് പശ്ചിമേഷ്യൻ സുരക്ഷ ഫോറത്തിന്റെ (മനാമ ഡയലോഗ് 2024) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനുരഞ്ജനത്തിനും സഹകരണവും സൗഹൃദവും ദൃഢമാക്കുന്നതിനും സംഭാഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിനുമുള്ള മാർഗത്തിൽ മറ്റ് പശ്ചിമേഷ്യൻ പങ്കാളികളോടൊപ്പം നിൽക്കാൻ സൗദി സ്വയം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, പ്രതിസന്ധികളും യുദ്ധങ്ങളും ഈ…