
രോഗികളെ പിന്തുണക്കുന്നതിനായി “റഹ്മ 2024” ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി
തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിലെയും 2 മുൻസിപ്പാലിറ്റിയേയും നിർധരായ രോഗികളെ പിന്തുണക്കുന്നതിനുള്ള ‘റഹ്മ 2024’ ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബൈയിലെ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് മണ്ഡലത്തിലെ അർഹരായ രോഗികളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യമത്തിന്റെ ബ്രോഷർ പ്രകാശനം ജീവകാരുണ്യ പ്രവർത്തകനും വൈസ് വെഞ്ചേഴ്സ് ഗ്രുപ്പ് ചെയർമാനുമായ അയൂബ് കല്ലട നിർവഹിച്ചു. പി കെ അൻവർ നഹാ ,വി സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, അസീസ് മണമ്മൽ,വാഹിദ് ദുബൈ, ഇർഷാദ് കുണ്ടൂർ, വി…