‘സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം’: സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം

ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ട്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും എം.വി​ ​ഗോവിന്ദൻ വ്യക്തമാക്കി. 

Read More

ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം; അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല: പിഎംഎ സലാം

ഇടതുമുന്നണിയില്‍ നിന്ന് പി.വി അൻവർ പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ  പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി.പി.ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലിൽ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ്  കോഴിക്കോട് സമര പ്രഖ്യാപനം നടത്തും.മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ  സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന്…

Read More

‘അപ്പീൽ പോകുന്നതുകൊണ്ട് കാര്യമില്ല, സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം’; വി ഡി സതീശൻ

വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു, അത് തെറ്റായിരുന്നു. കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിൻറെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ. അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശൻ…

Read More

ശശി തരൂരിന് ചേരി തിരിഞ്ഞ് സ്വീകരണം; പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ എം പിയുടെ പ്രചരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് സംഭവം. ഇന്നലെ രാത്രി മണ്ണന്തലയില്‍വെച്ചായിരുന്നു പ്രചരണ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. മുൻ എംഎല്‍എ എം എ വാഹിദാണ് ഇതിന് പിന്നിലെന്ന് ആരോപണം. പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരു വിഭാഗം തീരുമാനിച്ചു. ശശി തരൂരിനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്. സ്ഥാനാർത്ഥിക്ക് ചേരി തിരിഞ്ഞു സ്വീകരണം ഒരുക്കിയതാണ് തർക്കത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുമുണ്ടായിരുന്നു. ശശി…

Read More

മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇയുടെ ഊഷ്മള വരവേല്‍പ്പ്

മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദുമന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്‌സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ ഭരണകൂടം അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, ഉന്നത ഗവണെ്മന്റ്…

Read More