
16 വയസിലെയോ, 25 വയസിലെയോ പോലെയായിരിക്കില്ല ഇനി ഞാൻ: സോനം കപൂർ
ബോളിവുഡിലെ താരസുന്ദരി സോനം കപൂർ നടത്തിയ ചില തുറന്നുപറച്ചിലുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രസവശേഷമുള്ള തൻറെ ശാരീരിക, മാനസിക അവസ്ഥകളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. സൂപ്പർതാരം അനിൽ കപൂറിൻറെ മകളായ സോനം കപുർ 2018 ലാണ് വിവാഹം കഴിച്ചത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്കു മാറി. സിനിമകളിലെ തിരക്കുകുറച്ച് കുടുംബ ജീവിതത്തിലേക്കു ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. വായു കപൂർ അഹുജ എന്നാണു തങ്ങളുടെ…