
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല; പൊട്ടിക്കരഞ്ഞ് ഹരിയാണയിലെ ബിജെപി എംഎൽഎ
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. തോഷം മണ്ഡലത്തിൽനിന്നുള്ള ഷഷി രഞ്ജൻ പാർമർ ആണ് ഒരു അഭിമുഖത്തിനിടെ വികാരാധീനനായത്. ബിജെപി ബുധനാഴ്ച പുറത്തുവിട്ട 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ പാർമറിന്റെ പേര് ഉണ്ടായിരുന്നില്ല. സ്ഥാനാർഥി പട്ടികയിൽനിന്ന് പേര് ഒഴിവാക്കിയതിനെ കുറിച്ച് അഭിമുഖം നടത്തുന്നയാൾ ചോദിച്ചതോടെ പാർമർ പൊട്ടിക്കരഞ്ഞു. തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം കരയാൻ തുടങ്ങിയത്. താങ്കളുടെ മൂല്യം പാർട്ടി മനസ്സിലാക്കുമെന്ന് ഉൾപ്പടെ…