
ആഴ്ചയിലുള്ള ‘ഡേ ഓഫ്’ നിഷേധിക്കരുത്; പൊലീസിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യൽ നിർദ്ദേശവുമായി ഡിജിപി
പൊലീസുകാരുടെ ആഴ്ചയിലുള്ള ‘ഡേ ഓഫ്’ നിഷേധിക്കരുതെന്ന് ഡിജിപി. ആളില്ലായെന്ന കാരണം പറഞ്ഞ് പല സ്ഥലത്തും ആഴ്ചയിൽ ഒരു ദിവസം പൊലീസുകാര്‍ക്ക് നൽകുന്ന ഓഫ് നിഷേധിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി. ഇത്തരത്തില്‍ ഓഫ് നിഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. പൊലീസുകാരുടെ ഓഫുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഓഫ് ദിവസം ആ ഉദ്യോഗസ്ഥനെ അത്യാവശ്യ ഘട്ടത്തിലല്ലാതെ തിരിച്ചു വിളിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. പൊലീസിൽ മാനസിക സംഘർഷങ്ങള്‍ കൂടുകയും ആത്മഹത്യ വർധിക്കുകയും ചെയ്ത…