ബുധനാഴ്ച്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്

ബുധനാഴ്ച്ച ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ഇന്നലെ ബെംഗലുരുവിൽ കടന്ന് പോയത്. 38.1 ഡിഗ്രി സെൽഷ്യസാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ ബെംഗലുരുവിൽ രേഖപ്പെടുത്തിയത്. മാത്രമല്ല ബെംഗലുരു അന്തർദേശീയ വിമാനത്താവളത്തിലും അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ്. അതേസമയം ഉടനെയൊന്നും കൊടും ചൂടിന് ബെംഗലുരുവിൽ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ…

Read More

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ബുധനാഴ്ച; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറിന് നാടിന് സമർപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിന് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45…

Read More