
വിവാഹ സൽകാരത്തിനിടെ രസഗുള തീർന്നുപോയതിനെ കുറിച്ച് കമന്റ്; അടിപിടി; ആറ് പേർ ആശുപത്രിയിൽ
വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആറ് പേർ ആശുപത്രിയിൽ. വിവാഹ സൽകാരത്തിൽ വിളമ്പിയ രസഗുള തീർന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ശംസാബാദ് പ്രദേശത്ത് നടന്ന ഒരു വിവാഹ സത്കാര ചടങ്ങിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് തർക്കവും അടിപിടിയും അരങ്ങേറിയതെന്ന് ശംസാബാദ് പൊലീസ് സ്റ്റേഷിലെ എസ്.എച്ച്.ഒ അനിൽ ശർമ പറഞ്ഞു. പരിക്കുകളോടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ എല്ലാവരും നിലവിൽ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ…