
അവർ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ; അച്ഛന്റെ കടമ കൃത്യമായി നിർവഹിച്ചെന്ന് സുരേഷ് കുമാർ
മകളുടെ വിവാഹത്തെക്കുറിച്ച് നിർമാതാവ് സുരേഷ് കുമാർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘കല്യാണം നല്ല രീതിയിൽ നടന്നു. വളരെ സന്തോഷം. എല്ലാ രീതിയിലുമുള്ള ആഘോഷങ്ങളുണ്ടായിരുന്നു. അവളുടെ ഫ്രണ്ട്സും, എന്റെ കസിൻസിന്റെ മക്കളുമൊക്കെ നന്നായി എൻജോയ് ചെയ്തു. ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്ന് മാത്രമാണ്. എന്നുവച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി. ദൈവാധീനം എന്നേ എനിക്ക് പറയാനുള്ളൂ. ബ്രാഹ്മണ സ്റ്റൈലിലായിരുന്നു…