റിങ് നെബുലയുടെ വ്യക്തതയുള്ള അതിമനോഹര ചിത്രം പകർത്തി ജെയിംസ് വെബ്ബ് ദൂരദർശിനി

റിങ് നെബുല എന്നറിയപ്പെടുന്ന മെസ്യേ 57-ന്റെ ഇതുവരെ കാണാത്ത വിധം വ്യക്തതയുള്ള ചിത്രം പകര്‍ത്തി ഗവേഷകര്‍. ജെയിംസ് വെബ് ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഗവേഷകര്‍ നെബുലയുടെ ചിത്രം പകര്‍ത്തിയത്. സൂര്യന്റെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഈ ചിത്രം ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നല്‍കും. ഭൂമിയില്‍നിന്ന് 2300 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന വാതക മേഘവളയമാണ് നെബുല. 1779-ല്‍ ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞനായ ചാള്‍സ് മെസ്യേയാണ് നെബുലയെ കണ്ടെത്തിയത്. അത്യാവശ്യം വലിപ്പമുള്ള ദൂരദര്‍ശിനി ഉപയോഗിച്ച് നോക്കിയാല്‍ കാണാനാവും വിധം തിളക്കുമുള്ളതാണ്…

Read More