കേരളത്തിൽ താപനില കൂടുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഇന്നലെ ഏറ്റവും ചൂട് തിരുവനന്തപുരത്ത്

കേരളത്തിൽ പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തിൽ  പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15 ഓടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ…

Read More

കനത്ത ശൈത്യം; ഡൽഹിയിൽ 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി

കനത്ത ശൈത്യം തുടരുന്ന ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് ഡിസംബർ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാൽ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡൽഹിയിൽ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.  വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ സഫ്ദർജങ് മേഖലയിൽ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡൽഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡൽഹി…

Read More

കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഡിസംബർ 16,17 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഡിസംബർ 15,18,19 തീയതികളിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കനത്ത മഴ സാധ്യതയെത്തുടർന്ന് നാളെ കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

 കേരളത്തിൽ 5 ദിവസം മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി  നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.  ഇതിന്റെ സ്വാധീനത്താൽ അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്…

Read More

ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; 10 ജില്ലകളിൽ മഞ്ഞ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.  അതേസമയം, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു 24ന് ഉച്ചയോടെ യെമന്‍ – ഒമാന്‍ തീരത്ത് അല്‍…

Read More

കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്; വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു.  09-09-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…

Read More

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ മഴ തുടരാനാണ് സാധ്യത. സെപ്റ്റംബർ 8 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മധ്യ ഒഡിഷ -ഛത്തീസ്ഗഡ് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി സെപ്റ്റംബർ 8 മുതൽ 10 വരെ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ…

Read More

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ

യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെക്കാൻ കാരണം. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായി വീശുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം….

Read More

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ഇന്ന് വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും 29, 30 തീയതികളില്‍ ശ്രീലങ്കന്‍ തീരത്തും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 29,30…

Read More

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങളും ഉച്ചയ്ക്ക് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനും രാത്രിയിൽ ഈർപ്പമുണ്ടാകാനും സാധ്യതയുണ്ടെന്ന് എൻഎംസി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ, നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനോ ഉള്ള സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകുന്ന നേരിയ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ ചലനം തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിലാണെന്നും 10-25…

Read More