
സൗദി അറേബ്യയിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
മാർച്ച് മുതൽ മേയ് വരെ തുടരുന്ന നിലവിലെ വസന്തകാലത്ത് സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ സാധാരണ തോതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഉപരിതല താപനിലയിൽ ജീസാൻ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും മദീന, അസീർ, തബൂക്ക് എന്നീ പ്രദേശങ്ങളിൽ താപനിലയിലെ വർധന ഒന്നര ഡിഗ്രിയിലെത്തുമെന്നും കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നിലവിലെ വസന്തകാലത്ത് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ…