
കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരും ; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
കുവൈത്തിൽ വരും ദിവസങ്ങളില്‍ താപനില കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം. വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കുമെന്നും പൊടിപടലത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. താപനില വർധിക്കുന്നതിനാൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കനത്ത ചൂട് നിലനിൽക്കും. രാത്രിയിലും വലിയ മാറ്റം ഉണ്ടാകില്ല. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടി നിറഞ്ഞ അവസ്ഥക്കും കാരണമാക്കും. അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന കൂടിയ താപനില 47…