ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടൂവീലര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നിത്യേനയുള്ള ഹെല്‍മറ്റ് ഉപയോഗം പലപ്പോഴും പലതരം ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിരവധി പ്രശ്‌നങ്ങളാണ് കാണാറുള്ളത്. താരനും ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഹെല്‍മറ്റ് വയ്ക്കുന്നതിലൂടെ ഉണ്ടാകാം. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയര്‍പ്പു വര്‍ധിപ്പിക്കുകയും ഈ നനവു ശിരോചര്‍മത്തില്‍ പൂപ്പലിനും തുടര്‍ന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരന്‍ വന്നുപെട്ടാല്‍ പിന്നെ മുടികൊഴിച്ചില്‍ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍…

Read More

വസ്ത്രത്തെ ചൊല്ലി പ്രശ്‌നം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ക്രോപ്പ് ടോപ്പ് വസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയാണ് സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. തുടക്കത്തിൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ്…

Read More

കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബൂർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ

കാ​മു​കി​യെ കാ​ണാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ മലയാളി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കർണാഡക കു​പ്പം പി.​ഇ.​എ​സ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓഫ് മെ​ഡി​ക്ക​ല്‍ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സിംഗ് വി​ദ്യാ​ർ​ഥി​നി​യും മലയാളിയുമായ പെൺകുട്ടിയെ കാ​ണാ​നാ​ണു യു​വാ​വ് ബു​ർ​ഖ ധ​രി​ച്ച്‌ ഹോ​സ്റ്റ​ലി​ലെ​ത്തി​യ​ത്.  ബം​ഗ​ളൂ​രു​വി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​വ്. കേ​ര​ള​ത്തി​ല്‍​വച്ചു ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി പ​രി​ച​യ​ത്തി​ലാ​യ​ത്. ബംഗ​ളൂ​രു​വി​ൽനിന്നു ട്രെ​യി​നി​ല്‍ കു​പ്പ​ത്തെ​ത്തി​യ യു​വാ​വ് വേ​ഷം മാ​റി പെ​ണ്‍​കു​ട്ടി​യു​ടെ ഹോ​സ്റ്റ​ലി​ലെത്തുകയായിരുന്നു. സം​ശ​യം തോ​ന്നിയ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വേ​ഷം…

Read More

‘അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിന് കാരണം ഇതാണെന്ന്’ കരൺ ജോഹർ

ബോളിവുഡിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ. 25 വർഷത്തിലേറെയായി സിനിമാ രംഗത്തുള്ള കരൺ ജോഹർ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ശരീരത്തിൻമേൽ തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ. ബോഡി ഡിസ്മോർഫിയ എന്ന രോ​ഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരൺ ജോഹർ. ഇപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിം​ഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി…

Read More

പോലീസ് കസ്റ്റഡിയിൽ മേക്കപ്പ് ചെയ്ത് പവിത്ര ഗൗഡ; വിശദീകരണവുമായി ഡിസിപി

രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ സൂപ്പർ താരം ദർശനും നടി പവിത്ര ഗൗഡയും രണ്ടാഴ്ച്ച മുമ്പാണ് അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റേയും സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ടതിന്റേയും പേരിലാണ് ദർശൻ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ദർശൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു. ഇപ്പോഴിതാ പോലീസ് കസ്റ്റഡിയിലുള്ള പവിത്രയുടെ മേക്കപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി പവിത്രയെ പോലീസ്…

Read More

പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നു; നസിറുദ്ദീന്‍ ഷാ

ഇത്തവണത്തെ മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രതിനിധിയും ഇല്ലാത്തത് സങ്കടകരമാണെന്ന് മുതിര്‍ന്ന നടന്‍ നസിറുദ്ദീന്‍ ഷാ. ഇന്ത്യൻ മുസ്ലീങ്ങളെോട് വെറുപ്പില്ലെന്ന് കാണിക്കാൻ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നുവെന്നും മുതിർന്ന നടൻ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലാദ്യമായ കാബിനറ്റിൽ മുസ്ലീം പ്രാതിനിധ്യം ഇല്ലല്ലോ എന്ന ചോദ്യത്തിന് നസീറുദ്ദീൻ ഷാ പറഞ്ഞത് ഇതാണ്, “ഇത് നിരാശാജനകമാണ്, പക്ഷേ അതിശയിക്കാനില്ല. മുസ്‌ലിംകളോടുള്ള വിദ്വേഷം സാധാരണമായ ഒന്നായി മാറിയെന്നാണ് തോന്നുന്നത്. രാജ്യത്തെ മുസ്‌ലിംകൾക്കിടയിൽ ആശങ്കയുടെ ഒരു ഘടകമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി…

Read More

ഷോ​ർ​ട്‌​സ് ഇ​ട്ട​ത് കൊ​ണ്ടാ​യി​രി​ക്കാം ഹേറ്റേഴ്സ് ഉണ്ടായത്: അനശ്വര രാജൻ

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ ഇന്നു തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ്. താൻ‌ സൈബറിടങ്ങളിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളും തനിക്കെതിരേയുണ്ടായ ഹേറ്റേഴ്സിനെക്കുറിച്ചും അനശ്വര തുറന്നുപറഞ്ഞു. താരത്തിന്‍റെ വാക്കുകൾ: കണ്ണൂര്‍ ആലക്കാട് കോറത്താണ് ജനിച്ചതും വളര്‍ന്നതും. പക്കാ നാട്ടിന്‍പുറം. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ട്. കുളത്തില്‍ കുളിക്കാന്‍ പോകും. സന്ധ്യയായാലും ഞങ്ങള്‍ തിരിച്ചുകയറില്ല. അപ്പോള്‍ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലില്‍ നിന്ന് വീണിട്ടുണ്ട്. നാട്ടില്‍ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ കോണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്. …

Read More

ബിജെപി പരാമര്‍ശത്തോട് ‘ഹിന്ദി തെരിയാത്, പോടാ’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് പ്രതികരിച്ച്‌ ഉദയനിധി

ബിജെപി എക്സ് പ്ലാറ്റ്ഫോമിൽ അയോധ്യയിലെ പ്രാണ പ്രതിഷ്ട ചടങ്ങ് സംബന്ധിച്ച്‌ തനിക്കെതിരായ പോസ്റ്റിന് മറുപടിയുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ‘ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു’, എന്ന ഹിന്ദിയിലുള്ള ബിജെപി പോസ്റ്റിനാണ് ഉദയനിധിയുടെ പ്രതികരണം. ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി. അയോധ്യയില്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു….

Read More