മക്കയിലും മദീനയലും തിരക്ക് വർധിച്ചു; തീർത്ഥാടകർ മാസ്ക് ധരിക്കണമെന്ന് അധികൃതർ

വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ…

Read More