സിറിയയിലെ രാസായുധ പ്രയോഗം; അടിയന്തര യോഗം വിളിച്ച് രാസായുധ നിരോധന നിരീക്ഷണ ഏജൻസി

സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണമെന്ന് രാസായുധ നിരോധന നിരീക്ഷണ ഏജൻസി. ആഭ്യന്തര യുദ്ധകാലത്ത് രാസായുധ പ്രയോഗം ഉണ്ടായിട്ടുണ്ട്. അന്വേഷിക്കാൻ സിറിയയുടെ പുതിയ ഭരണാധികാരികളോട് അനുവാദം തേടുമെന്നും ഏജൻസി വ്യക്തമാക്കി. ആഗോള രാസായുധ നിരീക്ഷണ വിഭാഗം അടിയന്തര യോഗം വിളിച്ച് സിറയയിലെ സാഹചര്യം ചർച്ച ചെയ്തു. അപകടകരമായ വാതകങ്ങളും വസ്തുക്കളും നശിപ്പിക്കാൻ സിറിയയ്ക്ക് ബാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. സിറിയയിൽ ഒന്നിലധികം തവണ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും സിറിയയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഒപിസിഡബ്ല്യു…

Read More

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ല; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ മുന്‍നിര സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി പൂജകളുടെ ഭാഗമായുള്ള ശസ്ത്രപൂജയില്‍ പ്രതിരോധമന്ത്രി സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്തു. ശസ്ത്രപൂജ ആയുധങ്ങള്‍ക്കുള്ള പൂജയാണ്. അവശ്യസമയത്ത് ഉപയോഗിക്കാനുള്ളവയാണ് ആയുധങ്ങള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഘട്ടം വന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ നമ്മള്‍ മടിക്കില്ല. ആരെങ്കിലും നമ്മുടെ രാജ്യത്തെ അപമാനിക്കുകയോ, അതിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന…

Read More

റഫയിലെ കൂട്ടക്കുരുതി ; ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങൾ

റഫയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യു​ദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസ് പോരാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോൾ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. റഫയിലെ താൽ അസ് സുൽത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. നാല് ആയുധ…

Read More

എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ; ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്

ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ആയുധങ്ങൾ വാഹനത്തിൽ നിന്നും എടുത്തു മാറ്റുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. വാഹനത്തിൽ നിന്നും ഇറങ്ങിയ ഒരാൾ ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാം. അതേസമയം, പ്രചാരണ…

Read More

മണിപ്പൂരിൽ ആയുധ വേട്ട, മയക്കുമരുന്നും കണ്ടെടുത്തു, നാല് പേർ കസ്റ്റഡിയിൽ

മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത; ആയുധങ്ങളുമായി നിലയുറപ്പിച്ച് മെയ്തെയ്, കുക്കി വിഭാഗങ്ങൾ

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍ രംഗത്തെത്തി. ആയുധങ്ങളുമായി ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുകയാണ്. സംസ്കാരം അനുവദിക്കില്ലെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ നിലപാട് . അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്. ഇതിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ് . ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ…

Read More