
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസ്; കെ പൊൻമുടി മന്ത്രി സ്ഥാനം രാജിവെക്കില്ല,വകുപ്പുകൾ മന്ത്രിമാർക്ക് വീതിച്ച് നൽകി
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടെങ്കിലും മന്ത്രി തത്കാലം രാജിവയ്ക്കില്ല. വകുപ്പുകൾ 2 മന്ത്രിമാർക്ക് കൈമാറി ഗവർണർ ഉത്തരവിറക്കി. ഭാവിതലമുറയുടെ വിധി നിര്‍ണയിക്കുന്ന വിദ്യാഭ്യാസ വകുപ്പിലിരുന്ന് അഴിമതി നടത്തിയ മന്ത്രിയെ വെറുതെവിടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് കെ. പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്. 2006നും…