
പലസ്തീൻ ഐക്യദാർഢ്യ റാലി; ‘കോഴിക്കോട്ടെ കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ല ഭരണകൂടം
കോൺഗ്രസ് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നവംബര്‍ 23 ന് ആണ് കോൺഗ്രസ് പലസ്തീൻ ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയിൽ 25 ന് സർക്കാറിന്‍റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ പറഞ്ഞു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും…