സത്യം പുറത്തുകൊണ്ടുവരേണ്ടതാണ്, അത് അറിയാൻ എനിക്കും ആഗ്രഹമുണ്ട്; മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ സജീവമല്ലെന്ന് പാർവതി

പലകാര്യങ്ങളിലും തന്റെ നിലപാട് തുറന്നുപറയാൻ നടി പാർവതി തിരുവോത്ത് മടിക്കാറില്ല. ഡബ്ല്യുസിസിയുടെ രൂപീകരണത്തിനും മഞ്ജു വാര്യയും പാർവതിയുമെല്ലാം തന്നെ മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരും വിധു വിൻസെന്റും സംഘടനയിൽ സജീവമല്ല. അത് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി. അവരോടുള്ള ചോദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു നടിയുടെ പ്രതികരണം. ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ‘അത് നിങ്ങൾ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ട ആൾ…

Read More

വനിത നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കളുടെ സംഘടന കുറ്റാരോപിതർക്കൊപ്പമെന്ന് ഡബ്ല്യു.സി.സി

വനിത നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കളുടെ സംഘടനക്കെതിരെ ഡബ്ല്യു.സി.സി രം​ഗത്ത്. പരാതി ഗുരുതരവും ആശങ്കാജനകവുമാണെന്നാണ് ഡബ്ല്യു.സി.സി പറയുന്നത്. മാത്രമല്ല ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിത നിർമാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നതായും വ്യക്തമാക്കി. പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടന നേതാക്കളെ കുറിച്ചാണെന്നും അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിൻ്റെ തെളിവുകൂടിയാണിതെന്നും ഡബ്ല്യു.സി.സി ആരോപിച്ചു.

Read More

ഡബ്ല്യുസിസിയും ‘അമ്മ’യും തമ്മിലുള്ള തർക്കത്തിന്റെ ഇര; മുൻകൂർ ജാമ്യാപേക്ഷയിൽ വാദവുമായി സിദ്ദിഖ്

താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദം. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019…

Read More

അടിയന്തരമായി ഇടപെട്ട് ആ വാർത്ത തടയണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി

wcc has filed a complaint to pinarayi vijayanമുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വിമെൻ ഇൻ സിനിമാ കളക്‌ടീവ് അംഗങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യമായ മൊഴികൾ ഒരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ പരാതി നൽകിയിരിക്കുന്നത്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്ന് ഡബ്ല്യുസിസിപറയുന്നു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു കത്തിന്റെ പൂർണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ…

Read More

സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കും; ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഡബ്ല്യു.സി.സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികളിൽ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീന പോൾ എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. സിനിമ നയം സംബന്ധിച്ച നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് അംഗങ്ങൾ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും റിപ്പോർട്ടിൻമേൽ തുടർനടപടികൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഡബ്ല്യു.സി.സി ഉറപ്പു നൽകുകയും ചെയ്തു.മുഖ്യമന്ത്രിയുടെ…

Read More

ഡബ്ല്യുസിസി എനിക്കെതിരേ ചില ആളുകളെ ഇറക്കി കളിക്കുന്നുണ്ട്: ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസി നായികമാർക്കു വേണ്ടി മാത്രമാണോ എന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണമെന്നും ഭാഗ്യലക്ഷ്മി. സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല. തുടക്കക്കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഡബ്ല്യുസിസിയുടെ…

Read More

ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് എല്ലാം അവസാനിക്കും: പൊന്നമ്മ ബാബു

ഹേമ കമ്മിറ്റി റിപ്പോർട്ടിലും അതിന് പിന്നാലെയായുള്ള വെളിപ്പെടുത്തലുകളിലും പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മയിൽ താര പരിവേഷം ഇല്ലെന്നും എല്ലാവരും പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ഒരു സംഘടനയാണ് അതെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഡബ്ല്യൂസിസിയെ അവർ വിമർശിക്കുകയും ചെയ്തു. ഇതുവരെ ഒരു സ്ത്രീകളുടെയും കണ്ണീരൊപ്പാൻ അവർ ഉണ്ടായിട്ടില്ലെന്നായിരുന്നു നടിയുടെ വിമർശനം. ‘അതിജീവിതമാർക്ക് ഒപ്പം തന്നെയാണ് നിലകൊള്ളുന്നത്. തെറ്റ് ചെയ്തിട്ടുണ്ടോ, അത് തെളിവ് സഹിതം കൊണ്ട് വന്ന് തെളിയിച്ച് കുറ്റകാരൻ ആണെന്ന് ബോധ്യപ്പെടണം. അന്ന് നമ്മൾ വേണമെങ്കിൽ ചെരുപ്പൂരി…

Read More

‘ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കും’ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം ; പരാതി നൽകുമെന്ന് താരം

ചലച്ചിത്ര പ്രവർത്തക ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ. ”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.” ആദ്യത്തെ അനുഭവമാണിതെന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു….

Read More

‘അത് നിങ്ങളുടെ തെറ്റല്ല’; നോ എന്ന് പറയാനുളള പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളോട് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന കോളിളക്കങ്ങളിൽ പ്രതികരിച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യമാണ്. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമർശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രം​ഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ…

Read More

‘നികുതി അടയ്ക്കുന്ന എല്ലാവരുടെയും അവകാശം’; ഹേമ കമ്മീഷന്‍ ഉത്തരവിൽ ഡബ്ല്യുസിസി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. ആർ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്….

Read More