
“രാഹുൽ ഗാന്ധി വീണ്ടും വയനാട് എംപി” ; അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സുപ്രിംകോടതി സ്റ്റേ, അയോഗ്യത നീങ്ങി
2019ലെ ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത നീങ്ങും, വയനാട് എംപി സ്ഥാനം തിരികെ കിട്ടും. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സാക്ഷി പോലും പരാമർശം…