
കോൺഗ്രസ് നേതാവിന്റെയും മകൻ്റേയും ആത്മഹത്യ; കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വി.ഡി സതീശൻ
വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. രണ്ട് ചെറുപ്പക്കാരെ കൊന്ന കേസാണ് പെരിയ കേസ്. ഗൂഢാലോചന മാത്രമല്ല പാർട്ടി നടത്തിയത്. മുഴുവൻ ആസൂത്രണവും പാർട്ടിയാണ് നടത്തിയത്….