വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. ……………………………. ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ……………………………. കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ…

Read More

‘അപർണ ഗൗരി ധീരയാണ്, ഒറ്റക്കല്ല.’; മന്ത്രി വി ശിവൻകുട്ടി

വയനാട് മേപ്പാടി പോളിടെക്‌നിക്കിലെ വിദ്യാർത്ഥി സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ‘ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങാത്ത ധീരയായ പെൺകുട്ടി’ എന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.  കഴിഞ്ഞ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോളേജിലെ ലഹരി മാഫിയ സംഘമാണ് വനിത…

Read More

പോക്സോ കേസ്: എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു, ഡിജിപിക്ക് കത്ത് അയച്ച് കുട്ടിയുടെ അച്ഛൻ

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നുണ്ട്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. അതേ സമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ സി ഐ സുനു അന്വേഷണ സംഘത്തിന് മുന്നിൽ…

Read More

വയനാട് വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തില്‍ ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശു ചത്തു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കടവയുടെ ആക്രമണം രൂക്ഷമായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന് ജീവന്‍ നഷ്ടമായി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് കടുവ. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കുടുങ്ങാത്ത സാഹചര്യമാണുള്ളത്.

Read More