
നിപ്പ; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം
കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വയനാട് മാനന്തവാടി പഴശി പാർക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ളവർ വയനാട്ടിൽ എത്തുന്നത് തടയാൻ നിർദേശമുണ്ട്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വയനാട്ടിൽ കൺട്രോൾ റൂം തുറന്നു. 04935-240390 എന്ന നമ്പരിൽ ബന്ധപ്പെടാം. പൊതുജനങ്ങൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന…