ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടില്ല; അദാലത്തിലൂടെ 251 പേർക്ക് വയനാട്ടിൽ ഭൂമി തരംമാറ്റി നൽകി സർക്കാർ

ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സർക്കാർ അവതരിപ്പിച്ച ബിൽ ഒപ്പിടാത്ത ഗവർണർക്ക് ചെക്ക് വെച്ച് സർക്കാർ. വയനാട്ടിൽ മാത്രം 25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്ക് അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകി റവന്യൂവകുപ്പ്. ബില്ലിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് സർക്കാരിന്‍റെ നീക്കം. അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പനമരത്ത് മന്ത്രി കെ.രാജൻ നിർവഹിച്ചു. 25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്കാണ് വയനാട്ടിൽ മാത്രം തരംമാറ്റി നൽകിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പിന് മുന്നിലെത്തിയത്…

Read More

വയനാടിനെ അറിയൂ…; പക്ഷിപാതാളവും മീൻമുട്ടിയും വിളിക്കുന്നു

വയനാടിന്‍റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടിൽ എത്തുന്നവർ മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാൻ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും മീൻമുട്ടിയും പക്ഷിപാതാളവും. മീൻമുട്ടി വെള്ളച്ചാട്ടം ഊ​ട്ടി​യും വ​യ​നാ​ടും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നു മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു ന​ട​ക്കാം. ഏ​ക​ദേ​ശം ര​ണ്ടു കി​ലോ മീ​റ്റ​ര്‍ ദൂ​രം ന​ട​ത്ത​മു​ണ്ട്. 300 മീ​റ്റ​ര്‍ മു​ക​ളി​ല്‍ നി​ന്നു മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി താ​ഴേ​ക്കു പ​തി​ക്കു​ന്ന മീ​ന്‍​മു​ട്ടി വ​യ​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​ണ്. വ​യ​നാ​ടിന്‍റെ തെ​ക്കു…

Read More

വയനാട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 22 പേർക്ക് പരുക്ക്

വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Read More

മൂന്ന് വയസുകാരിയെ കടിച്ച് കൊന്ന പുലി പിടിയിൽ; മയക്കുവെടി വെച്ചാണ് പുലിയെ പിടിച്ചത്

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടിക്കാൻ കഴിഞ്ഞത്. പുലിയെ നിയന്ത്രണത്തിലാക്കാൻ രണ്ടു ഡോസ് മയക്കുവെടിയാണ് വച്ചത്. വൈകാതെ ഇതിനെ കൂട്ടിലേക്കു മാറ്റും. ശേഷം മൃഗശാലയിലേക്കു മാറ്റുമെന്നാണു സൂചന. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്കു…

Read More

വയനാട് വാകേരിയിൽ വീണ്ടും കടുവ

വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ടുകൾ. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.

Read More

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായ നരഭോജിക്കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തുന്നത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും….

Read More

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

വാകേരിയിൽ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കർഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

Read More

വാകേരിയിലെ നരഭോജി കടുവ കുടുങ്ങി

ദിവസങ്ങളായി വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസിയിരുന്ന നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. വയനാട് വാകേരിയിൽ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം…

Read More

നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വയനാട്ടില്‍ കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള…

Read More

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവ് പുറപ്പെടുവിച്ചു

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു. അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ…

Read More