വയനാട് സുൽത്താൻ ബത്തേരിയിൽ വനത്തിനുളളിൽ തീപിടുത്തം ; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുന്നു

വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ബത്തേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും പിന്നെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂർണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്. ജനവാസ പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ കാടിനുള്ളിലെ മുളങ്കൂട്ടങ്ങൾക്കാണ് തീ പടർന്നിരിക്കുന്നത്. മുൻപും ഈ മേഖലയിൽ സമാന രീതിയിൽ മുളംകൂട്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. വനത്തിൽ ആനകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read More

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം അന്വേഷണത്തിനായി ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. 

Read More

അപകടകാരി അല്ല; വയനാട് മൂന്നാനക്കുഴിയിൽ നിന്ന് പിടികൂടിയ കടുവയെ കാട്ടിൽ തുറന്ന് വിട്ടു

വയനാട് ജില്ലയിലെ മൂന്നാനക്കുഴി യൂക്കാലി കവലയിലെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കടുവയെ തുറന്നുവിട്ടു. വയനാട് വന്യജീവി സങ്കേതത്തിന്റെ ഉൾഭാഗത്താണ് തുറന്നുവിട്ടത്. രണ്ടു വയസ്സുള്ള പെൺകടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കോൺഫ്ലിക്ട് ടൈഗർ അല്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് നടപടി. ഈ വർഷം വനംവകുപ്പ് പിടികൂടിയ നാലാമത്തെ കടുവയായിരുന്നു ഇന്നലത്തേത്. നേരത്തെ പിടികൂടിയ മൂന്ന് കടുവകളേയും വിവിധിയിടങ്ങളിൽ പുനരധിവസിപ്പിക്കുയായിരുന്നു. യൂക്കാലിക്കവല കാക്കനാട് വീട്ടിൽ ശ്രീനാഥന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. രാവിലെ ടാങ്കിലേക്ക് വെള്ളം അടിക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ…

Read More

വയനാട് സുഗന്ധഗിരി മരംമുറി കേസ് ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

വയനാട് സു​ഗന്ധ​ഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു. അതേ സമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം…

Read More

‘കൽപറ്റ വരെ വന്നപ്പോൾ അവന്റെ കോളജും റൂമും കാണണമെന്ന് തോന്നി’ ; വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സന്ദർശനം നടത്തി സിദ്ധാർത്ഥന്റെ അച്ഛൻ

വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാ​ഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പൂക്കോട് ക്യാംപസിൽ സന്ദർശനം നടത്തി. സിദ്ധാർത്ഥ് മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്. ഇവിടെ വരണമെന്ന് ആ​ഗ്രഹിച്ചതല്ല എന്നായിരുന്നു ജയപ്രകാശിന്റെ ആദ്യപ്രതികരണം. ഇവിടെ വന്ന് കണ്ടപ്പോൾ എല്ലാം ബോധ്യപ്പെട്ടു എന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥിന്റെ ഹോസ്റ്റലിലെത്തിയ ജയപ്രകാശ് മകൻ താമസിച്ചിരുന്ന മുറിയിലും സന്ദർശനം നടത്തി. ”ഇന്ന് രാഹുൽ ​ഗാന്ധിയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ കാണേണ്ട അത്യാവശ്യമുണ്ടായിരുന്നു. കൽപറ്റ വരെ വന്നപ്പോൾ…

Read More

രാഹുൽ അമേഠിയിൽ നിന്നും ഒളിച്ചോടി, വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ട്; രവിശങ്കർ പ്രസാദ്

ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിലേക്ക് മാറിയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. അമേഠിയിൽ നിന്നും ഒളിച്ചോടിയിരിക്കുകയാണ്. വയനാട് മത്സരിക്കാൻ തെരഞ്ഞെടുത്തത് വൻതോതിലുള്ള മുസ്ലിം ക്രിസ്ത്യൻ വോട്ടുകളിൽ പ്രതീക്ഷ പുലർത്തിയാണ്. എന്നാൽ ഇത്തവണ വയനാട്ടിലും രാഹുൽ കടുത്ത മത്സരമാകും നേരിടുകയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ അമേഠിയിൽ നിന്നും വിജയിച്ചിരുന്ന മണ്ഡലമാണ്. രാഹുലിന്റെ പിതാവും ഇളയച്ഛനും വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. എന്തിനാണ് അമേഠിയിൽ നിന്നും അദ്ദേഹം ഒളിച്ചോടുന്നത്. അമേഠിയിൽ തന്നെ വീണ്ടും മത്സരിക്കാനുള്ള ധൈര്യം രാഹുൽ…

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ; നാമനിർദേശപത്രിക സമർപ്പിക്കും

വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി ഇന്നു നാമനിർദേശ പത്രിക നൽകും. ഇതിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പത്രികാസമർപ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ കൽപറ്റയിൽ നടക്കും. മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുൽ എത്തുക. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്.

Read More

അനധികൃത മദ്യവില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ്(41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ(68)എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പട്രോളിംഗിനിടെ വില്‍പ്പനക്കായി സൂക്ഷിച്ച 3.75 ലിറ്റര്‍ വിദേശമദ്യം ജയേഷിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്ലാണ് ഇയാളെ പിടികൂടിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ…

Read More

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ

ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പണത്തിനെത്തും. വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ പത്രിക സമര്‍പ്പിച്ച്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ഏപ്രിൽ മൂന്നിന് മണ്ഡലത്തിൽ എത്തും

രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ. എപ്രിൽ മൂന്നിനാണ് രാഹുൽ വയനാട്ടിലെത്തുന്നത്. അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.പ്രധാനപ്പെട്ട നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ്‌ പാർട്ടി. പണമില്ലാത്തത് എല്ലായിടത്തേയും പോലെ രാഹുലിന്റെ വരവിനെയും പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്. “എല്ലാവരും ചോദിക്കുന്ന ചോദ്യം ഫ്ലക്സ് എവിടെ എന്നാണ്. കഴിഞ്ഞ തവണ വലിയ ഫ്ലക്സുകളുണ്ടായിരുന്നു. പ്രശ്നം പണമില്ല എന്നതാണ്. രാഹുൽ ഗാന്ധി വരുമ്പോള്‍ നല്ല…

Read More