മുത്തങ്ങയിൽ കാട്ടാനക്കു മുമ്പിൽ പെട്ട് ബൈക്ക് യാത്രക്കാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനക്കു മുന്നിൽ പെട്ടാൽ പിന്നെ എന്ത് കാട്ടാനാ? വയനാട് മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് സംഭവിച്ചതും അത് തന്നെയാണ്. തമിഴ്നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടത്. കോഴിക്കോട്- മൈസൂരു പാതയില്‍ ജൂൺ 20ന് വൈകീട്ടായിരുന്നു സംഭവം. ബൈക്ക് യാത്രികരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാന ഇവർക് നേരെ പാഞ്ഞടുത്തതോടെ ബൈക്ക് യാത്രക്കാർ വണ്ടി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ ആനയും ഇവർക്ക് നേരെ വരുന്നുണ്ട്. ഓടുന്നതിനിടയിൽ ഒരാൾ താഴെ വീഴുന്നുണ്ട്….

Read More

‘രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല, മികച്ച ജനപ്രതിനിധിയാവാൻ ശ്രമിക്കും’; പ്രിയങ്കാ ഗാന്ധി

വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ‘വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം ജനങ്ങൾക്ക് തോന്നാതിരിക്കാൻ ശ്രമിക്കും. അദ്ദേഹം വയനാട്ടിൽ ഇടയ്ക്കിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. വയനാട്ടുകാർ സന്തോഷത്തോടെയിരിക്കാൻ പരമാവധി ശ്രമിക്കും. നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കും. റായ്ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണുള്ളത്. റായ്ബറേലിയിലും അമേഠിയിലും വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാൻ കഴിയില്ല….

Read More

‘ഇത് ഉചിതമായ തീരുമാനം’; പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ലീഗ് നേതാക്കൾ

വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ലീഗ് നേതാക്കൾ. പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തീരുമാനം ഇന്ത്യ മുന്നണിയേയും കേരളത്തിൽ യു.ഡി.എഫിനേയും ശക്തിപെടുത്തുമെന്നും കോൺഗ്രസ് എടുത്തത് ഉചിതമായ തീരുമാനമാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും സ്വാഗതം ചെയ്തു. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ്…

Read More

രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ…

Read More

രാഹുല്‍ഗാന്ധി റായ്ബറേലി അല്ലെങ്കില്‍ വയനാട്?; തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക  ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ.  രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും.  ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചെവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ വരും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക്…

Read More

‘നേട്ടത്തിൽ സന്തോഷം; രാഹുൽ ​ഗാന്ധി വയനാട് ഒഴിയും’: കെ സുധാകരൻ

രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഓര്‍മിച്ചു. അതേ സമയം, പ്രിയങ്ക…

Read More

വോട്ടർമാർക്ക് നന്ദിപറയാൻ രാഹുൽ ഗാന്ധി വയനാട്ടിൽ; വൻ സ്വീകരണം

വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒറ്റയ്ക്കാണ് എത്തിയത്. വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ തുറന്ന ജീപ്പിൽ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി വേദിയിലേക്കെത്തിയത്. കെ.സി. വേണുഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. മുസ്ലീം ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം…

Read More

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ആനി രാജ

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് വ്യക്തമാക്കി സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ രം​ഗത്ത്. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ അവ‍ര്‍, ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് ആനി രാജ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ…

Read More

രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിച്ചേക്കും

കെ.മുരളീധരനെ രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് പരിഗണിക്കുമെന്ന് വിവരം. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കും.  വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയോട് പ്രതികരിച്ചത്….

Read More

വയനാട്ടിൽ രാഹുലിന് ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക്

വയനാട്ടിൽ കടുത്ത മത്സരം നടന്നിട്ടും ഭൂരിപക്ഷമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 98628 കടന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. രാഹുൽ 2019ലെ ഭൂരിപക്ഷം മറികടക്കുമോയെന്നാണ് ഇനിയറിയേണ്ടത്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് രാഹുൽ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിനടുത്ത് എത്താൻ സാധ്യതയില്ല.  തന്റെ രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽഗാന്ധി ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്തും ജയിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വയനാട് ഉപതിരഞ്ഞെടുപ്പ്…

Read More