വയനാട് ദുരന്തം: നെഞ്ചു പിടഞ്ഞ് പ്രവാസികൾ; അഷ്റഫ് കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങള്‍ക്കായി

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തില്‍പ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങള്‍ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയില്‍ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബന്ധുക്കളില്‍ 9 പേരുടെ മൃതദേഹങ്ങള്‍ക്കായാണ് ഈ കാത്തിരിപ്പ്.  രണ്ടു തവണ പോയി നോക്കിയപ്പോഴും ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിക്ക ശരീരത്തിലും തലയില്ലെങ്കില്‍ കാലില്ല, അല്ലേല്‍ ഉടലില്ല എന്ന അവസ്ഥയാണെന്ന് അഷ്റഫ് വേദനയോടെ പങ്കുവെക്കുന്നു. തലയുള്ള മൃതദേഹങ്ങളാവട്ടെ തിരിച്ചറിയാനും സാധിക്കുന്നില്ല. മക്കളും,…

Read More

വയനാട് ദുരന്തം: മരണസംഖ്യ 264 ആയി; 240 പേർ ഇപ്പോളും കാണാമറയത്ത്

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 264 ആയി ഉയർന്നപ്പോള്‍ 240 പേരെ കുറിച്ച്‌ ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.  മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍…

Read More

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉരുൾപൊട്ടി ഒറ്റപ്പെട്ട 1386 പേരെ…

Read More

മുണ്ടക്കൈയ്യിലും ചൂരൽമലയിലും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെ: മുഹമ്മദ് റിയാസ്

ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരൽമലയിലും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ്. ജനങ്ങൾ വയനാടിനായി കൈക്കോർക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് കാണാൻ സാധിച്ചതെന്നും മുഹമ്മദ് റിയാസ്  പ്രതികരിച്ചു. ഇന്നലെ താത്കാലിക പാലത്തിലൂടെയും മറ്റും നിരവധി പേരെയാണ് അവിടെനിന്നു രക്ഷപ്പെടുത്തിയത്. വൈകുന്നേരം 5 മണിയോടെ ഇരുട്ടാകുന്ന മേഖലയാണ് മുണ്ടക്കൈ, അവിടെ ഈ താത്കാലിക മാർഗത്തിലൂടെ രാത്രി ഏഴര വരെ കൊണ്ടുവന്നത് 486 പേരെയാണ്. ഇത് ദുരന്തത്തിന്റെ…

Read More

വ​യ​നാ​ട്​ ദു​ര​ന്തം; അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ

വ​യ​നാ​ട്ടി​ൽ നി​ര​വ​ധി​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ. കേ​ര​ള​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും​ ഇ​ര​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​നു​ശോ​ച​ന​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ക്കു​ന്ന​താ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​തി​വേ​ഗം രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും അ​ധി​കൃ​ത​ർ ആ​ശം​സി​ച്ചു. കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ വൃ​ത്ത​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല; വയനാട് ദുരന്തത്തിൽ മനംനൊന്ത്  മാധവ് ഗാഡ്‌ഗിൽ

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മനംനൊന്ത് മാധവ് ഗാഡ്‌ഗിൽ. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല ഇപ്പോഴെന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. 13 വർഷം മുമ്പാണ് കേരളത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നീട് പല ദുരന്തങ്ങൾ ഉണ്ടായപ്പോഴും ഈ റിപ്പോർട്ട് ചർച്ചയായി. 2011ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം ഉണ്ടായ വയനാട് മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ,…

Read More

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ

 മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിത്തു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയിൽ…

Read More

ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞ്; മരണസംഖ്യ 107 ആയി, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വെല്ലുവിളി. ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുന്നത്. ‌ മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മരണസംഖ്യ 107 ആയി. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ…

Read More

വയനാട് ഉരുൾപൊട്ടൽ; അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവ​ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ അഞ്ചുകോടിരൂപ അനുവദിച്ചത്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക്…

Read More

വയനാട്ടിൽ12 ക്യാമ്പുകൾ ആരംഭിച്ചു; ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി; എംബി രാജേഷ്

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പുനർവ്യന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മരണം 60 ആയി ഉയർന്നു. മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു…

Read More