വയനാടിന്റെ പുനരധിവാസത്തിന് പണം ഒരു തടസമാകില്ല; ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

വയനാട്ടിലെ ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വയനാടിന്‍റെ പ്രശ്ന പരിഹാരത്തിന് ഒറ്റക്കെട്ടായ ഇടപെടൽ ഉണ്ടാകുമെന്നും എല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ. ധനസഹായത്തിന് നിലവിൽ തന്നെ മാനദണ്ഡങ്ങളുണ്ട്. പ്രത്യേകം പദ്ധതികൾ രൂപീകരിച്ച് പോരായ്മകൾ പരിഹരിക്കും. കുട്ടികൾക്ക് പഠന സ്പോൺസർഷിപ്പിന് അടക്കം പലരും സമീപിക്കുന്നുണ്ട്. എന്തെല്ലാം തരത്തിലാണോ ഇടപെടേണ്ടത് അതെല്ലാം ഉണ്ടാകും.ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ

വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ പറഞ്ഞു. മാത്രമല്ല ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ…

Read More

‘കേരളം എല്ലായ്‌പ്പോഴും സ്‌നേഹം തന്നിട്ടുണ്ട്’; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അല്ലു അർജുൻ

വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ,…

Read More

വയനാട് ദുരന്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടിക്രമങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇപ്പോൾ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേ​ഹം പറഞ്ഞു. അതേസമയം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന്‌ മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷയുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്‌മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോൾ ഇത്തരം കാര്യങ്ങൾ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അ​ദേഹം അമിത ഷായുടെ മറുപടി…

Read More

ദുരന്തമേഖലയിൽ ആവശ്യമുള്ള വോളണ്ടിയർമാർ മതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകളെത്തി വീഡിയോയെടുക്കുന്നു; മന്ത്രി

ദുരന്തമേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’വോളണ്ടിയർ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള വോളണ്ടിയർമാർ മാത്രം മതി. വോളണ്ടിയർമാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതിൽ കൃത്യമായ നിയന്ത്രണം വേണം. ചിലർ ദുരന്തമേഖയിൽ അനാവശ്യമായി വരികയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇതിനെ ദുരന്ത ടൂറിസമായി കണ്ടുകൊണ്ട് വരുന്നവരുണ്ട്. ഡാർക്ക് ‌ടൂറിസമായി കാണുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. അതുപോലെ…

Read More

‘വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചത് മേഖലയിലെ ആറ് സ്കൂളുകളെ’; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും സ്കൂൾ പൂർണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച് വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്കൂൾ നിർമ്മിക്കാൻ മോഹൻലാൽ സന്നദ്ധത…

Read More

കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസം; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന; മരിച്ചവരുടെ എണ്ണം 365 ആയി ഉയർന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരും. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി…

Read More

വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കും : ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച്‌ നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.  അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍…

Read More

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി ജിആര്‍ അനില്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദേശം…

Read More

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെയാണ് നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുണ്ടക്കൈയിലെ ദുരന്ത…

Read More