അ​നാ​ഥ​രാ​യ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നാ​ഥ​രാ​യ എ​ല്ലാ കു​ട്ടി​ക​ളെ​യും ദ​ത്തെ​ടു​ക്കാ​നും അ​വ​രെ വ​ള​ർ​ത്താ​നും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്‌​ട്ട​പ്പെ​ട്ട കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് വ​ള​ർ​ത്താ​നും, അ​വ​ർ​ക്കു വേ​ണ്ട വി​ദ്യാ​ഭ്യാ​സം അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന ത​ലം വ​രെ ന​ൽ​കാ​നും അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പാ​ല​ക്കാ​ട് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​ഹ​ല്യ ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജി​ലേ​ക്കാ​ണ് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള നി​യ​മ​പ​ര​മാ​യ അ​നു​വാ​ദ​ത്തി​നാ​യി കേ​ര​ള സ​ർ​ക്കാ​റു​മാ​യും, വ​യ​നാ​ട് ജി​ല്ല…

Read More

വയനാടിന് കൈത്താങ്ങുമായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ‍ഡയറക്ടര്‍ ആന്‍ഡ് സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്. 

Read More

വയനാട് ഉരുള്‍പൊട്ടൽ; ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം, കുട്ടികളടക്കം ക്യാമ്പിൽ കഴിയുന്നത് 24 പേർ

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. കുട്ടികളടക്കം 24 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതലയുള്ളത്. ഏറാട്ട്കുണ്ട് സങ്കേതത്തില്‍ നാല് കുടുംബങ്ങളാണ് താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. അതേസമയം…

Read More

വയനാട് ഉരുൾപൊട്ടൽ: സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും….

Read More

സാലറി ചലഞ്ച്; സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ

ഉരുൾപ്പൊട്ടൽ ബാധിച്ച വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ അഥവാ ഫെറ്റോ. ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട്…

Read More

‘കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇത്’; വിമർശനത്തിനെതിരെ എകെ ശശീന്ദ്രൻ

വയനാട് ദുരന്തത്തിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിമർശനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഭൂപേന്ദർ യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെയായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം. അതേസമയം, വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ലെന്നും…

Read More

‘പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ലെന്ന് ഓർക്കണം, കുന്നിൻ ചെരുവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് സാധാരണയായിക്കഴിഞ്ഞു’; അശ്വതി തിരുനാൾ ലക്ഷ്മി ബായ്

കേരളത്തിൽ കുന്നിൻ ചെരുവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് സാധാരണയായിക്കഴിഞ്ഞെന്ന് അശ്വതി തിരുനാൾ ലക്ഷ്മി ബായ്. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും ഓർക്കണമെന്നും വയനാട് ഒരു തീരാവേദനയായി എല്ലാവരെയും ബാധിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയാതിരിക്കാനാവില്ലെന്നും അശ്വതി തിരുനാൾ പറഞ്ഞു. ലോക മലയാളി കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ് മനുഷ്യന്റെ വിചാരം. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം മനസിലാക്കണം. കുന്നിൻ ചെരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞു….

Read More

വയനാട് ദുരന്തത്തെ എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം; സഹായം ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് വിഡി സതീശൻ

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച് ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ് ഈ ദുരന്തത്തെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങൾക്ക് വാടക വീടുകൾ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ…

Read More

വയനാട് ദുരന്തത്തിൽ മരണം 387 ആയി; തിരച്ചിൽ ഇന്നും തുടരും

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച്‌ 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ചൂരല്‍മലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്കൂളുകള്‍…

Read More

മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളതെന്നും ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന…

Read More