വയനാടിനായി ‘നവ അധിവാസം’; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി

പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് കേന്ദ്ര…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കെ. മുരളീധരൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന് നൽകണമെന്നും പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസ്സം നീക്കണം. കാലാനുസൃതമായി നയത്തിൽ മാറ്റംവരുത്താൻ സർക്കാർ തയ്യാറാകണം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും സഹായം നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ…

Read More

വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും

വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.  മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത…

Read More

വയനാട് ദുരന്തം ; മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന ഫലങ്ങൾ ലഭിച്ച് തുടങ്ങി , നാളെ പുറത്ത് വിടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ…

Read More

വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്….

Read More

‘ഇത്തരം കാഴ്ചകൾ കാണാനാണല്ലോ യോഗം’; വിങ്ങിപോട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ

വയനാട് ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി എ.കെ. ശശീന്ദ്രൻ പൊട്ടിക്കരഞ്ഞു. ഇന്ന് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രിയും പങ്കാളിയായിരുന്നു. ഈ കുട്ടിയോട് എന്ത് സമാധാനം പറയുമെന്നും ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായത് എന്നും പറഞ്ഞാണ് മന്ത്രി പൊട്ടിക്കരഞ്ഞത്. ഇത് കണ്ടിട്ട് എന്താണ് പറയുക. വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ച ജീവിതത്തിൽ കാണേണ്ടിവരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇവരെ ആശ്വസിപ്പിക്കുക. ഇവരോട് ഞാൻ എന്ത് ഉത്തരമാണ്…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കാണാതായവരുടെ പട്ടിക തയാറാക്കി

വയനാട് ഉരുൾപൊട്ടലില്‍ കാണാതായിട്ടുള്ളവരുടെ പട്ടിക തയാറായി. ഒരു പ്രദേശമാകെ ഉരുളെടുത്ത ദുരന്തത്തില്‍ കാണാതായവര്‍ ആരൊക്കെയെന്ന് മനസിലാക്കുക രക്ഷാദൗത്യത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു. ഊഹാപോഹങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക ഉണ്ടാക്കുകയെന്ന വലിയ ലക്ഷ്യമാണ് പൂർത്തിയാക്കിയത്.  ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് ഇങ്ങനെ ഒരു പട്ടിക തയാറായത്. പഞ്ചായത്തും സ്‌കൂളും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും അങ്കണവാടി പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഇതിനായി കൈകോര്‍ത്തു. പല രേഖകള്‍ ക്രോഡീകരിച്ചു. പേരുകള്‍ വെട്ടി, ചിലത്…

Read More

പ്രധാനമന്ത്രി ദുരന്തമേഖലയിൽ; ആദ്യ സന്ദർശനം വെള്ളാർമല സ്‌കൂൾ റോഡിൽ

വയനാട്ടിലെ ദുരന്തമേഖലയിൽ നേരിട്ട് സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്‌കൂളിലേക്കാണ്. സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ…

Read More

വയനാട്ടിലെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തി

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ…

Read More

‘നേരിട്ട് കാണുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്’; വയനാട്ടിലെത്തുന്ന മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ

വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് രാഹുലിന്റെ നന്ദി. ”ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – രാഹുൽ എക്‌സിൽ കുറിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുകയെന്നാണ് വിവരം. 12.15 ന്…

Read More