
വയനാട് ദുരന്തം: സാലറി ചലഞ്ചുമായി സർക്കാർ; ഉത്തരവിറങ്ങി
വയനാട് ദുരന്തത്തില്‍ കൈത്താങ്ങേകാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളമാണ് നല്‍കേണ്ടത്. എന്നാല്‍ സാലറി ചലഞ്ചിലേക്കുള്ള സംഭാവന നിര്‍ബന്ധമല്ല. ജീവനക്കാരില്‍നിന്ന് സമ്മതപത്രം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി സ്വരൂപിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തനായാണ് ഇത്തവണത്തെ സാലറി ചലഞ്ച്. സര്‍ക്കാര്‍, പൊതുമേഖല, ബോര്‍ഡ്, സര്‍വകലാശാല, എയ്ഡഡ്, തദ്ദേശ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് സാലറി ചലഞ്ച് നടപ്പാക്കുന്നത്. 2018-ലെ പ്രളയകാലത്തും പിന്നീട്…