
വയനാട് ദുരന്തം; ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ, വോളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനുമായി 14 കോടി
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. ദുരിതബാധിതർക്ക് ചെലവാക്കിയതിനെക്കാൾ തുകയാണ് വോളണ്ടിയർമാർക്കായി ചെലവായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാധ്യമം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളാണിത്. സർക്കാർ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വോളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനുമായി 14 കോടി ചെലവായി. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്. ഇത്തരത്തിൽ 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപയാണ് ചെലവായത്. വോളണ്ടിയർമാരുടെ…