
മേപ്പാടിയിൽ കെണിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു
വയനാട് മേപ്പാടിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. ഇന്നു രാവിലെയാണു പുലിയെ തുറന്നുവിട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആറു ദിവസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ആറു വയസ്സുള്ള ആൺ പുലി കുടുങ്ങിയത്. പിന്നാലെ പുലിയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പരിശോധനയിൽ പുലി പൂർണ ആരോഗ്യവാണെന്നു സ്ഥിരീകരിച്ചതോടെയാണ് ഉൾവനത്തിൽ തുറന്നുവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. View this post on Instagram A post shared…