
വയനാട്ടിലെ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം ; ആറ് പേർ അറസ്റ്റിൽ
വയനാട്ടിലെ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ ആറ് വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിൽഗേറ്റ് ജോഷ്വ, അഭിഷേക് എസ്, ആകാശ് എസ്.ഡി, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ.ഡി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ കേസിലെ 12 പ്രതികൾ ഒളിവിൽ തുടരുകയാണ്. അതേസമയം കോളജിൽ വിദ്യാർഥികളെ പരസ്യമായി വിചാരണ ചെയ്യുന്നത് പതിവാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോളജ് അധികൃതരിലേക്കോ പൊലീസിലേക്കോ വിദ്യാർഥികളുടെ പരാതി എത്താറില്ല. പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു….