വയനാട് ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍, അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഭീകരമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ ദുരന്തത്തില്‍ കര്‍ണാടകസ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ…

Read More

വയനാട് ദുരന്തം; ഇതുവരെ മരിച്ചത് 199 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 199 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം. ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ മൃതശരീരങ്ങൾ ലഭിക്കുന്നുണ്ട്….

Read More

ജൂലൈ 23ന് കേന്ദ്രം മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവർത്തിച്ചില്ലെന്ന് അമിത് ഷാ

വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ദുരന്ത പ്രതികരണ സേനാ സംഘത്തെ (എന്‍ഡിആര്‍എഫ്)…

Read More

മുണ്ടക്കൈ ദുരന്തം; 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 ​പേരെ കാണാനി​ല്ലെന്ന് സർക്കാർ, മരണസംഖ്യ 184 ആയി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 184 ആയി. അതേസമയം മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 ​പേരെ കാണാനി​ല്ലെന്ന് സർക്കാർ അറിയിച്ചു. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരിൽ 2 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ എണ്ണം 176 ആയി. മഴക്ക് ശമനം വന്നതോടെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന…

Read More

വയനാട് ഉരുൾപൊട്ടലിൽ മരണം 166 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഉരുൾ പൊട്ടലുണ്ടായ വയനാട്ടിൽ മരണം 166 ആയി. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോർട്ടം പൂർത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലഫ്റ്റനന്റ് കമാൻഡന്റ്…

Read More

വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

വയനാട്ടിലുണ്ടായത് നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞുങ്ങൾ ഉൾപ്പടെ മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേർ ഒഴുകിപ്പോയി. ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ…

Read More

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ സംഘത്തെ എത്തിക്കും; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് മന്ത്രി

വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Read More