വയനാട് ഉരുള്‍പൊട്ടൽ; ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം, കുട്ടികളടക്കം ക്യാമ്പിൽ കഴിയുന്നത് 24 പേർ

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. കുട്ടികളടക്കം 24 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതലയുള്ളത്. ഏറാട്ട്കുണ്ട് സങ്കേതത്തില്‍ നാല് കുടുംബങ്ങളാണ് താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. അതേസമയം…

Read More

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി റേഷൻ കാര്‍ഡ് പരിശോധന

മുണ്ടക്കൈ പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാകുന്ന പക്ഷം ഉടമയുടെ പേര്, കാര്‍ഡിൽ ഉള്‍പ്പെട്ടിട്ടുള്ളവർ, വീട്ടുപേര്, ആധാര്‍ നമ്പറുകള്‍ ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേന റേഷന്‍…

Read More

വയനാട് ഉരുൾപൊട്ടൽ; കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്നും തുടർന്ന് സാങ്കേതിക സംഘം ദുരന്തം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ ഉരുൾപൊട്ടിൽ അതിദാരുണമായ സംഭവമാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍നിന്നു ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കുകയാണ് ചെയ്യുന്നത്. ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. മാത്രമല്ല അടുത്ത ദിവസം മുതല്‍ മേപ്പാടി…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ

വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ പറഞ്ഞു. മാത്രമല്ല ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ…

Read More

വ​യ​നാ​ട്ടി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന്​ പ്ര​വാ​സി വ്യ​വ​സാ​യി​യും ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശോ​ഭ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ പി.​എ​ൻ.​സി. മേ​നോ​ൻ പ്ര​ഖ്യാ​പി​ച്ചു. ‘ഈ ​ദു​ര​ന്ത വേ​ള​യി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ലൂ​ടെ ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സം മാ​ത്ര​മ​ല്ല, ദീ​ർ​ഘ​കാ​ല പി​ന്തു​ണ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​. ഖ​ലീ​ജ്​ ടൈം​സി​ന്​​​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ഷ്​​പ​ക്ഷ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തു​വ​ഴി ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം…

Read More

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി ജിആര്‍ അനില്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദേശം…

Read More

വയനാട് ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായമായി ഇൻകാസ് യു എ ഇ

പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു.യുഎഇയിലുള്ള വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോട് കൂടി 10 വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് യോഗം തീരുമാനിച്ചത്. കെ പി സി സി യുമായി സഹകരിച്ച്. കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും എത്തിച്ച് കൊടുക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുനിൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. മുഹമ്മദ് ജാബിർ ,…

Read More

ദുരിതാശ്വാസനിധി: പ്രതിപക്ഷ നേതാവിനെതിരെ വ്യാജപ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പരാതി. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന്…

Read More

വയനാട് ഉരുൾപൊട്ടൽ; മരണം 280 ആയി, ചൂരൽമലയിൽ ശക്തമായ മഴ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 280 ആ‌‌യി ഉയർന്നു. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന ഊർജിതമാക്കി. കോൺക്രീറ്റ് പാളികൾ പൊളിച്ച് ഇവിടങ്ങളിൽ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഹിറ്റാച്ചികൾ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. എന്നാല്‍ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി തീർത്ത്…

Read More