വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേരളം ആവശ്യപ്പെട്ടത് 1,222 കോടി , കേന്ദ്രത്തിന് കേരളത്തോട് കടുത്ത അവഗണന , രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേരളത്തിൽ നിന്നുളള എം പിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നു , പ്രതിഷേധം ശക്തമാക്കുമെന്ന് എം.വി ഗോവിന്ദൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്ര സർക്കാരിൻ്റെ നിലപാട് നിന്ദ്യവും ക്രൂരവുമെന്ന് കെ.സി വേണുഗോപാൽ എം.പി

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.എന്നാല്‍ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണെന്നും കെ.സി.വേണുഗോപാല്‍ വിമർശിച്ചു. എസ്ഡിആര്‍എഫ് വിഹിതത്തെ വയനാട് പാക്കേജാക്കി കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം നിന്ദ്യവും ക്രൂരവുമാണ്….

Read More

വ​യ​നാ​ട്​ ദു​ര​ന്തം; അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ

വ​യ​നാ​ട്ടി​ൽ നി​ര​വ​ധി​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ. കേ​ര​ള​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും​ ഇ​ര​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​നു​ശോ​ച​ന​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ക്കു​ന്ന​താ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​തി​വേ​ഗം രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും അ​ധി​കൃ​ത​ർ ആ​ശം​സി​ച്ചു. കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ വൃ​ത്ത​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More