
സിദ്ധാർത്ഥിന്റെ മരണം ; ഇടതുപക്ഷത്തെ വേട്ടയാടൻ ശ്രമിക്കുന്നു, കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന്‍റെ പേരില്‍ ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ സിപിഐഎം നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു പി.ഗഗാറിൻ. സിദ്ധാർഥിന്‍റെ മരണത്തിൽ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും പി.ഗഗാറിൻ ആരോപിച്ചു. ടി. സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി. സിദ്ദീഖും…