വയനാട് ദുരന്തബാധിതരുടെ കടം ; എഴുതി തള്ളണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ…

Read More

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അതിവേഗം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; പുനരധിവാസം ഒറ്റഘട്ടമായി , ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ – നെടുമ്പാല എസ്റ്റേറ്റുകളിൽ

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി രണ്ട് ടൗൺഷിപ്പുകളാണ് വരുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും. വിലങ്ങാട് ദുരന്തബാധിതർക്കും 15 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണ വകുപ്പ് ആണ് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പിന്റെ ചുമതല വഹിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ…

Read More

വയനാട് ദുരന്തം ; ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടി , കേരളത്തെ അവഗണിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സർക്കാർ വിവാദമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കൃത്യമായ നിവേദനം നൽകിയില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായിട്ടല്ല തെറ്റിദ്ധരിപ്പിക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് നേരത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അങ്ങനെ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര…

Read More

അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ സഹായധനം, ശ്രുതിക്ക് ജോലി; മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും…

Read More

വയനാട് ദുരന്തബാധിതരിൽ കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും ; റവന്യുമന്ത്രി കെ.രാജൻ

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ കുടുംബത്തിന് തൊഴിൽ ഉറപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ദുരിത ബാധിതരായവരുടെ കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കും. ഇന്ന് നടന്ന തൊഴിൽമേളയിൽ 67 അപേക്ഷകളാണ് കിട്ടിയതെന്നും മന്ത്രി വെളിപ്പെടുത്തി. കൂടാതെ ക്യാംപുകളിൽ നിന്ന് മാറ്റിയ ആളുകൾക്കൊപ്പവും സർക്കാരുണ്ട്. രണ്ട് ദിവസം കൊണ്ട് ക്യാംപ് അവസാനിപ്പിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാംപിൽ നിന്നും മാറാനുള്ളത്. എല്ലാവർക്കും മതിയായ താമസസൗകര്യം ഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂ എന്നും മന്ത്രി വിശദമാക്കി. 

Read More

വയനാട് ദുരന്തം ; മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന ഫലങ്ങൾ ലഭിച്ച് തുടങ്ങി , നാളെ പുറത്ത് വിടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ…

Read More

വയനാട് ദുരന്തം ; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി , അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണെമെന്ന് ആവശ്യം

വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി.സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ.സി ഷുക്കൂറാണ് ഹർജി നൽകിയത്.നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്.ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു. 

Read More

വയനാട് ദുരന്തം ; തിരിച്ചറിയാൻ കഴിയാത്ത 22 പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിച്ചു

വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാർ പുഴയിൽ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്ന് സംസ്കരിച്ചത്. പ്രത്യേക നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സംസ്കാരം. ഇത് മൂന്നാം ദിവസമാണ് കൂട്ട സംസ്കാരം നടക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ…

Read More

വയനാട് ദുരന്തം ; ആലപ്പുഴ നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. സെപ്റ്റംബറിൽ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകീട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. നേരത്തെ നിശ്ചയിച്ച സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ…

Read More